ഷാജി കൈലാസ്, പൃഥ്വിരാജ് ; കാപ്പ ടീസർ

തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ കഥ പറയുന്ന ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ചിത്രത്തിന്റ ടീസർ എത്തി. കൊട്ടമധു എന്ന ഗുണ്ടയായി പൃഥ്വി എത്തുന്നു. പൃഥ്വിരാജ്–ആസിഫ് അലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക. വൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന കാപ്പയിൽ ജഗദീഷ്, ദിലീഷ് പോത്തൻ, അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതോളം നടീനടന്മാർ അണിനിരക്കുന്നു. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ.

മയക്കുമരുന്നിനെതിരെ എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്

ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് കാപ്പ. ജോമോൻ ടി. ജോൺ ഛായഗ്രഹണം നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, എഡിറ്റർ ഷമീർ മുഹമ്മദ്, പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജു വൈക്കം, പി.ആർ.ഒ ശബരി.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: