ചന്ദനകൊളളക്കാരനായി പ്രിഥ്വി; ഫസ്റ്റ്ലുക്ക് കാണാം

ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത് ബുദ്ധ അതേ പേരിൽ സിനിമയാകുന്നു. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോൾ നായകനോടൊപ്പം നിറഞ്ഞു നിൽക്കുന്ന തൂവെള്ള ഭാസ്‌കരൻ എന്ന കഥാപാത്രത്തെ കോട്ടയം രമേശും അവതരിപ്പിക്കുന്നു.

പുതുചരിത്രമെഴുതാൻ വിക്രമിന്റെ തങ്കലാൻ

പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഒരു ത്രില്ലർ മൂവിയാണ് ‘വിലായത്ത് ബുദ്ധ’. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് വിലായത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്.

സംരംഭം തുടങ്ങാൻ ഖാദി ബോർഡ് സഹായം

ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ‘777 ചാര്‍ലി’യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ. കുര്യന്‍, വാർത്താപ്രചരണം: സ്‌നേക്ക് പ്ലാന്റ്‌. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം മറയൂരിൽ ആരംഭിച്ചിരുന്നു. നവാഗതനായ ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സഹസംവിധായകൻ ആയിരുന്നു ജയൻ നമ്പ്യാർ.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: