നിങ്ങൾ രാത്രിയിൽ ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിയണം?!

ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ പലരും രാത്രിയിൽ ചോറ് കഴിക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. കാർബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ രാത്രിയിൽ കഴിച്ചാൽ തടി കൂടുമെന്ന ഭയത്താലാണ് പലരും ഇവ ഒഴിവാക്കുന്നത്. ചോറിനുപകരം, ചപ്പാത്തി പോലുള്ള ഭക്ഷണമാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. അത്താഴം ആ ദിവസത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഭക്ഷണമായിരിക്കണം. അതിലൂടെ ശരീരത്തിന് വിശ്രമം ലഭിക്കാനും ദഹനപ്രക്രിയയെ സഹായിക്കാനും സാധിക്കും. എന്നാൽ കനംകുറഞ്ഞത് എന്നതിനർഥം കാർബോഹൈഡ്രേറ്റ് പാടില്ല എന്നല്ല.

ഭാരം വര്‍ധിക്കാന്‍ കാരണം ഇത്; നാല്‍പതിനു ശേഷം സ്ത്രീകള്‍ ചെയ്യേണ്ടത്

ഉറങ്ങുമ്പോൾ, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും പുനരുജ്ജീവനത്തിനും കോശ വളർച്ചയ്ക്കും അറ്റകുറ്റപ്പണികൾക്കും കാർബോഹൈഡ്രേറ്റുകളിൽ നിന്നുള്ള ഊർജം ആവശ്യമാണ്. ഈ ഊർജം ലഭിക്കാത്തപ്പോൾ കൊഴുപ്പ് സംഭരണം വർധിപ്പിക്കുന്നു. കൊഴുപ്പ് ഇല്ലാതാക്കാനുള്ള ഉപാപചയപ്രവർത്തനം ഉറങ്ങുമ്പോൾ പ്രവർത്തിക്കുന്നു, വ്യായാമം ചെയ്യുമ്പോൾ അല്ല.

രാത്രിയിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ലെപ്റ്റിനെ (സറ്റിറ്റി ഹോർമോൺ) നിയന്ത്രിക്കുകയും ഗ്രെലിൻ (വിശപ്പ് ഹോർമോൺ) നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് രാത്രി ലഘുഭക്ഷണം കഴിക്കാനുള്ള ആഗ്രഹത്തെയും പഞ്ചസാര ആസക്തിയെയും നിയന്ത്രിക്കുന്നു. കാർബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണം കഴിക്കുമ്പോൾ മാനസികാവസ്ഥയെ നിയന്ത്രിക്കാൻ ആവശ്യമായ ഊർജം തലച്ചോറിന് ലഭിക്കുന്നില്ല. ഇത് നിരാശ, ദേഷ്യം എന്നിവയിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. കാർബോഹൈഡ്രേറ്റുകളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്താഗതി മാറ്റുക. മോശം ഗുണനിലവാരവും അമിതമായി കാർബോഹൈഡ്രേറ്റിന്റെ ഉപഭോഗവുമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

കറുത്ത ഉണക്കമുന്തിരി കഴിച്ചാൽ!

കാർബോഹൈഡ്രേറ്റ് വേണ്ടെന്നു വയ്ക്കുന്നതിനുപകരം അവയുടെ അളവ് പരിമിതപ്പെടുത്തുകയാണ് വേണ്ടത്. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാം. സംസ്കരിക്കപ്പെടാത്ത ഭക്ഷണങ്ങളിലാണ് മികച്ച കാർബോഹൈഡ്രേറ്റ് അഥവാ അന്നജം കാണപ്പെടുന്നത്. പാൽ, തൈര്, പാൽക്കട്ടി മുതലായ പാലുൽപ്പന്നങ്ങൾ ഓട്സ്, വാഴപ്പഴം, ബ്ലൂബെറി, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, മധുരക്കിഴങ്ങ്, പയർ വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവയിൽ നല്ല അന്നജം അടങ്ങിയിരിക്കുന്നു.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: