തരംഗമായി മഞ്ജുവിന്റെ; ആയിഷ
മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഇൻഡോ-അറബിക് ചിത്രം ആയിഷയിൽ പ്രഭുദേവയുടെ കൊറിയോഗ്രാഫിയില്‍ മഞ്ജു വാര്യര്‍ എത്തുമ്പോള്‍ വലിയ ആകാംക്ഷയാണ് പ്രേക്ഷക മനസ്സില്‍ നിറഞ്ഞത്. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആയിഷയിലെ ഗാനമാണ് ഇപ്പോള്‍ സോഷ്യള്‍ മീഡിയയിൽ തരംഗമായിരിക്കുന്നത്. ആയിഷ എന്ന ചിത്രത്തിലെ കണ്ണില്‍ കണ്ണില്‍ എന്ന ഗാനത്തിന് വ്യത്യസ്തമായി ചുവടുവെയ്ക്കുകയാണ് മഞ്ജു. പ്രമേയംകൊണ്ടും അവതരണംകൊണ്ടും പശ്ചാത്തലംകൊണ്ടുമെല്ലാം ആയിഷ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നിന്നാണ് ഈ ഗാനത്തിന്റെ ലൈവ് മ്യൂസിക് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ലക്കി സിങ് ആയി മോഹൻലാൽ; മോൺസ്റ്റർ ട്രെയിലർ കാണാം
അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ ആകും സിനിമ റിലീസ് ആകുന്നതു. ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയ്ക്ക് ഇത്തരം ഒരു വേദി സൗദി അറേബിയയിൽ ലഭിക്കുന്നത്. ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന് സംഗീത സംവിധാനം നിർവഹിക്കുന്നു. ഈ ചിത്രത്തില്‍ ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ ആണ് പാടിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതു . ആഷിഫ് കക്കോടിയാണ് രചന. ഇംഗീഷ്, അറബി, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് മലയാളത്തിന് പുറമേ ചിത്രം ഒരുക്കുന്നത്. ഇത്തരത്തില്‍ വ്യത്യസ്തതകള്‍ ഏറെ അവകാശപ്പെടാനുള്ള ചിത്രമാണ് ആയിഷ.
മഞ്ജു വാര്യര്‍ക്ക് പുറമേ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ റസിയ ആയി എത്തിയ രാധികയും ചിത്രത്തില്‍ വേഷമിടുകയാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത്് കുടുംബത്തോടൊപ്പം വിദേശത്തായിരുന്നു രാധിക. ആയിഷയിലൂടെ രാധികയേയും മലയാള സിനിമയ്ക്ക് വീണ്ടും ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കൂടാതെ ഒട്ടെറെ വിദേശതാരങ്ങളും ആയിഷയുടെ ഭാഗമായി എത്തും. രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.