ഇന്ത്യക്കാർക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ 10 വിനോദസഞ്ചാര കേന്ദ്രങ്ങൾ!!?
വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പേരുകേട്ട നാടാണ് ഇന്ത്യ. എന്നാൽ ഇന്ത്യയിൽ എവിടെയും ഇന്ത്യൻ പൗരൻമാർക്ക് നിന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റി. ഇന്ത്യൻ സ്വദേശികളെ വിലക്കുന്ന ചില വിനോദ കേന്ദ്രങ്ങളുണ്ട് ഇന്ത്യയിൽ. ഇവയിൽ മിക്കവയും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലാണെന്നാണ് മറ്റൊരു പ്രത്യേകത. പാസ്പോർട്ടും മറ്റും പരിശോധിച്ചതിന് ശേഷം മാത്രമാണ് ഇത്തരം സ്ഥലങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകുന്നത്.
1) വിദേശികൾക്ക് മാത്രമുള്ള പുതുച്ചേരി ബീച്ച്
റിസോർട്ടുകളും ചെറിയ കുടിലുകളും കടൽതീരങ്ങളുമുള്ള ബീച്ചിലെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ ഇന്ത്യക്കാർക്ക് പ്രവേശനമില്ല എന്നതാണ്. വിദേശി അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന കാരണമാണ് ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചതിന് പിന്നിലെ കാരണമായി ബീച്ച്, റെസ്റ്റോറന്റ് ഉടമകൾ വ്യക്തമാക്കുന്നത്.
2) നോർത്ത് സെന്റിനൽ ദ്വീപ്, ആൻഡമാൻ
പ്രധാന ദ്വീപിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് വിദേശികൾക്ക് അനുമതിയില്ല. ആൻഡമാന്റെ ഭാഗമായ ഈ പ്രദേശത്ത് താമസിക്കുന്ന സെന്റിനലീസ് ഗോത്രവർഗക്കാർ വിദേശികളെ പ്രവേശിക്കാൻ അനുവദിക്കുകയില്ല.
3) റെഡ് ലോലിപോപ്പ് ഹോസ്റ്റൽ
ചെന്നൈചെന്നൈയിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലാണ് റെഡ് ലോലിപോപ്പ്. നഗരത്തിന്റെ ഹൃദയഭാഗത്തായി കാണപ്പെടുന്ന ഈ ഹോട്ടലിൽ വിദേശികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. ഇന്ത്യയിൽ ആദ്യമായി എത്തുന്നവർക്ക് പ്രത്യേക സേവനം നൽകുന്ന ചെന്നൈയിലെ ഏക ഹോട്ടൽ എന്നാണ് ഇവർ അവകാശപ്പെടുന്നത്. പാസ്പോർട്ട് പരിശോധിച്ചതിന് ശേഷം മാത്രം പ്രവേശനം അനുവദിക്കും. വിദേശ പാസ്പോർട്ട് ഉള്ള ഇന്ത്യൻ പൗരൻമാർക്ക് ചിലപ്പോൾ അനുമതി നൽകിയേക്കാം. വിദേശികൾക്ക് മാത്രം പ്രവേശനം നൽകുന്നതിനാൽ ഹൈലാൻഡ്‌സ് എന്ന വിളിപ്പേരും ഹോട്ടലിനുണ്ട്.
4) ബ്രോഡ്‌ലാൻഡ്‌സ് ഹോട്ടൽ ചെന്നൈ
2010ൽ ചില ഇന്ത്യക്കാർക്ക് റൂം നൽകിയില്ല എന്ന പേരിൽ പരാതികൾ ഉയർന്നുവന്നതോടെയാണ് ഈ ഹോട്ടൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. വിദേശ പാസ്പോർട്ട് ഉള്ളവർക്ക് മാത്രമാണ് ഇവിടെ സേവനം നൽകിവരുന്നത്.
5) സകൂരാ ര്യോകാൻ റെസ്റ്റോറന്റ്, അഹമ്മദാബാദ്
ഇന്ത്യക്കാർക്ക് പ്രവേശനാനുമതിയില്ലാത്ത ജാപ്പനീസ് റെസ്റ്റോറന്റ് ആണ് സകൂരാ ര്യോകാൻ. ഇവിടത്തെ പരിചാരികയെ ഇന്ത്യക്കാർ നിരന്തരം ശല്യപ്പെടുത്തിയതാണ് ഇന്ത്യക്കാരെ നിരോധിക്കാൻ കാരണം.
6) റഷ്യൻ കോളനി, കൂടംകുളം
കൂടൻകുളം ആണവോർജ പദ്ധതിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ഇന്ത്യക്കാരെ കയറാൻ അനുവദിക്കുകയില്ല. ആണവോർജ പദ്ധതിയിലെ തൊഴിലാളികൾക്ക് മാത്രമാണ് ഇവിടെ പ്രവേശിക്കാൻ സാധിക്കുന്നത്.
7) നോർബുലിംഗ കഫേ, ധരംശാല
ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിക്കുന്ന ഇവിടെ ഇന്ത്യക്കാരുമായി വിദൂര സാമ്യമുള്ളവരെ പോലും തടയുന്നതായി നിരവധി പരാതികൾ ഉയർന്നുവന്നിരുന്നു.
8) ഫ്രീ കസോൾ കഫേ, കസോൾ
ഹിമാചൽ പ്രദേശിലെ കുല്ലു ജില്ലയിലാണ് ഈ കഫേ സ്ഥിതി ചെയ്യുന്നത്. ഇന്ത്യക്കാർക്ക് ഇവിടെ സേവനം ലഭ്യമല്ല.
9) വിദേശികൾക്ക് മാത്രമുള്ള ഗോവയിലെ ബീച്ചുകൾ
വിദേശികളെ മാത്രം അനുവദിക്കുന്ന നിരവധി ബീച്ചുകൾ ഗോവയിലുണ്ട്. വിദേശികളോടുള്ള ഇന്ത്യക്കാരുടെ ആക്ഷേപകരമായ പെരുമാറ്റം മൂലമാണ് അനുമതി നിഷേധിക്കുന്നുവെന്നാണ് ബിച്ച് ഉടമസ്ഥരുടെ വിശദീകരണം.
10) യുനോ ഇൻ ഹോട്ടൽ, ബംഗളൂരു
ബംഗളൂരു ശാന്തിനഗറിലെ ലാംഗ്‌ഫോർഡ് ക്രോസ് റോഡിലെ യുനോ ഹോട്ടൽ ഇന്നിൽ ജപ്പാൻകാർക്ക് മാത്രമാണ് പ്രവേശനമുള്ളത്. ടെപ്പെൻ എന്ന പേരിൽ ജാപ്പനീസ് റൂഫ്‌ടോപ്പ് റെസ്റ്റോറന്റ് യുനോ ഹോട്ടലിലെ മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യക്കാർക്ക് മാത്രമല്ല ജപ്പാൻകാരല്ലാത്ത മറ്റ് വിദേശികൾക്കും ഇവിടെ പ്രവേശനാനുമതിയില്ല.