വരുന്നു ഓൾട്ടോയുടെ പുതിയ അവതാരം

2022ൽ ഒരുപിടി പുതിയ മോഡലുകളുമായിട്ടാണ് വിപണിയിലേക്ക് മാരുതിയുടെ രംഗപ്രവേശം. പുതിയ തലമുറയിലേക്ക് ചേക്കേറുന്ന മാരുതി സുസുക്കി ആള്‍ട്ടോ ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ 2023 ന്റെ തുടക്കത്തിലോ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ മോഡലിൽ ഇന്റീരിയറിലും എക്സറ്റീരിയറിലും നിരവധി മാറ്റങ്ങളുമായിട്ടായിരിക്കും അവതരിക്കുക.

അതില്‍ ഏറ്റവും വലിയ മാറ്റം അടുത്തിടെ പുറത്തിറങ്ങിയ സെലേറിയോ, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകളുടെ അതേ ഭാരം കുറഞ്ഞ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ എന്‍ട്രി ലെവല്‍ കാര്‍ ഒരുങ്ങുകയെന്നതാണ്. കൂടുതല്‍ വലിപ്പമുള്ള ഇന്റീരിയര്‍, ബൂട്ട് എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് മൊത്തത്തിലുള്ള അനുപാതങ്ങളിലും കാര്‍ ഒരു പുതിയ അനുഭവമായിരിക്കും. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍ സെക്ഷന്‍, പുതിയ ഹെഡ്ലാമ്പുകളും ബമ്പറും, ട്വീക്ക് ചെയ്ത ബോണറ്റ് ഘടന, റേക്ക് ചെയ്ത ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡ്, നവീകരിച്ച ഫോഗ് ലാമ്പ് ഹൗസിംഗ്, വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ലെറ്റ് മുതലായവയെല്ലാം ചേര്‍ന്ന് കിടിലൻ ലുക്കിലായിരിക്കും പുതിയ മോഡലിന്റെ വരവ്.

കോടികൾ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടിമാർ

കൂടാതെ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള പുതിയ 1.0 ലിറ്റര്‍ K10C ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനും മാരുതി ആള്‍ട്ടോയിൽ എത്തിയേക്കുമെന്ന റിപ്പോർട്ടുമുണ്ട്. പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, വീലുകള്‍, പുതുക്കിയ പിന്‍ ബമ്പറും ഉയരമുള്ള പില്ലറുകള്‍ തുടങ്ങിയവും ഉള്‍പ്പെടുന്നു. ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്ക് ഏഴ് ഇഞ്ച് ടച്ച്സ്‌ക്രീന്‍, അപ്ഡേറ്റ് ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ സ്റ്റിയറിംഗ് വീല്‍, ഡാഷ്ബോര്‍ഡ് മുതലായവ ലഭിക്കുമെന്നതിനാല്‍ ഇന്റീരിയര്‍ നിലവിലുള്ള മോഡലിനേക്കാള്‍ പ്രീമിയം ആയിരിക്കുമെന്നാണ് പ്രാഥമിക അനുമാനം.

നിലവില്‍ ആള്‍ട്ടോയുടെ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത പെട്രോളിന് 22.05 കിലോമീറ്ററും സിഎന്‍ജിയ്ക്ക് 31.56 കിലോമീറ്ററും ആണ്. പെര്‍ഫോമന്‍സിനെ സംബന്ധിച്ചിടത്തോളം അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുമായി ജോടിയാക്കിയ 796 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി 2022 മാരുതി സുസുക്കി ആള്‍ട്ടോ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ F8D പെട്രോള്‍ എഞ്ചിന്‍ 6,000 rpm-ല്‍ 47 bhp കരുത്തും 3,500 rpm-ല്‍ 69 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

സുരക്ഷയുടെ കാര്യത്തില്‍ ഡ്രൈവര്‍ എയര്‍ബാഗ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, ഹൈ സ്പീഡ് അലേര്‍ട്ട്, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് ഇപ്പോള്‍ മാരുതി സുസുക്കി ആള്‍ട്ടോയുടെ സുരക്ഷാ സവിശേഷതകളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ചിത്രം സൂചന മാത്രം.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: