സമ്പൂർണ്ണ ജനക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം – മന്ത്രി മുഹമ്മദ്‌ റിയാസ്

സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും ജീവിതനിലവാരവും അടിസ്ഥാന സൗകര്യവും ഉയർത്തുക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നതെന്നു പൊതുമരാമത്തു ടൂറിസം വകുപ്പു മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്.

കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ വായ്പാ വിതരണവും പുതിയ പദ്ധതികൾ പരിചയപ്പെടുത്തലും ചെറുവണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അഴിമതി രഹിതമായ ഒരു സമൂഹത്തെയാണ് കേരള സർക്കാർ വിഭാവനം ചെയ്യുന്നത്. ജനങ്ങളുടെ ഉന്നമനത്തിനായി വിവിധ ജനക്ഷേമ നടപടികൾ സ്വീകരിച്ചു സർക്കാർ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ തട്ടിലുള്ളവരുടെയും അഭിവൃദ്ധി ലക്ഷ്യം വെച്ചു കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ആളുകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനും അതു വഴി വരുമാനം കണ്ടെത്താനും സഹായിക്കുന്ന വായ്പാ പദ്ധതികളാണ് മുന്നോട്ടു വെക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഒരു കേന്ദ്രം അത് പ്രതിനിധാനം ചെയ്യുന്ന മേഖലയിലേക്ക് ഇറങ്ങിചെല്ലുന്ന ജനകീയ ഇടപെടലാണ് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കോർപറേഷൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ചെയർമാൻ യു. ആർ. പ്രദീപ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. എം. എ. നാസർ പുതിയ പദ്ധതികൾ പരിചയപ്പെടുത്തി സംസാരിച്ചു.

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. എം. എ. നാസർ സ്വാഗതവും പട്ടിക ജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ജില്ലാ മാനേജർ നന്ദിയും പറഞ്ഞു. കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത പൂക്കാടൻ, ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ. സി. അബ്ദുൽ റസാഖ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗവാസ്, കോഴിക്കോട് കോർപറേഷൻ കൗൺസിലർ പി. ഷീബ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. രാധാഗോപി, സബീഷ് ലാൽ, ആലിക്കുട്ടി മാസ്റ്റർ, ബാബുരാജ് നരിക്കുനി, ബഷീർ കുണ്ടയിത്തോട്, കെ. ആർ. എസ്. മുഹമ്മദ്‌ കുട്ടി, വിനോദ് പറന്നാട്ടിൽ, പ്രകാശൻ, എം. പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: