ഇലോൺ മസ്കിന്റെ കമ്പനി ഹെഡ്ഫോണുകളും സ്പീക്കറുകളും ഇറക്കുമോ?
ഇലോണ്‍ മസ്കിന്റെ കമ്പനിയായ ടെസ്ല സ്പീക്കറുകള്‍, ഹെഡ്ഫോണുകള് ഉൾപ്പെടെ ഒരുപറ്റം ഉപകരണങ്ങള്‍ നിര്‍മിച്ചു വരികയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത്തരം കുറച്ച് ഉപകരണങ്ങളുടെ ട്രേഡ്മാര്‍ക്ക് റജിസ്റ്റര്‍ ചെയ്യാന്‍ കമ്പനി നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഇതുവരെ പരിമിത എണ്ണം ടെക്വീല, ടി-ഷര്‍ട്ടുകള്‍, ഷോര്‍ട്സ് തുടങ്ങിയവ ആണ് കമ്പനി പ്രധാന ഉൽപന്നങ്ങളായ ഇലക്ട്രിക് കാര്‍, സ്പേസ്എക്സിന്റെ ബഹിരാകാശ പ്രോഡക്ടുകള്‍ തുടങ്ങിയവയ്ക്കു പുറമെ നിർമിച്ചിരുന്നത്. ഇതിനാല്‍ തന്നെ കമ്പനിയുടെ ആരാധകര്‍ക്ക് പുതിയ വാര്‍ത്ത പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി തീരുന്നു.
മറ്റൊരു മേഖല കീഴടക്കാന്‍ ടെസ്ല?
മൈക്രോഫോണുകള്‍, ഹെഡ്ഫോണുകള്, ഇയര്‍ഫോണുകള്‍, ഡിജിറ്റല്‍ ഓഡിയോ പ്ലെയറുകള്‍, ശബ്ദം പ്രക്ഷേപണം ചെയ്യുന്ന ഉപകരണം, ഓഡിയോ സ്പീക്കറുകള്‍, സബ്വൂഫറുകള്‍, ഹെഡ്ഫോണുകള്‍ക്കുള്ള ഇയര്‍പാഡുകള്‍, ഓഡിയോ ഇന്റര്‍ഫെയ്സസ്, ഓഡിയോ ഇക്വലൈസര്‍ അപ്പറെയ്റ്റസ്, ലൗഡ് സ്പീക്കറുകള്ക്കുള്ള ഹോണ്‍സ്, മെഗാഫോണ്സ് എന്നിവയ്ക്കെല്ലാം പുതിയ (TESLA™ ) ലോഗോ റജിസ്റ്റര്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ ഇതെല്ലാം ടെസ്ല കാറുകള്‍ക്കു മാത്രമായി ഉള്ളവ ആണെന്നും, എന്നാല്‍ അതല്ല കമ്പനി മറ്റൊരു മേഖലയിലേക്ക്കാ ലെടുത്തുവയ്ക്കുന്നതിന്റെ തുടക്കമായിരിക്കണം ഇതെന്നും വാദിക്കുന്നവരുണ്ട്.
റിലീസിനു പിന്നാലെ ബ്രോ ഡാഡി ലീക്കായി; ഡൗൺലോഡ് ചെയ്യാം ഫ്രീയായി
ഏതാനും വര്‍ഷം മുൻപ് സ്ട്രീമിങ് ഓഡിയോ ഉപകരണങ്ങള്‍ നിർമിക്കാനുള്ള താത്പര്യം കമ്പനി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അന്ന് ടെസ്ലയ്ക്ക് മറ്റു മ്യൂസിക് സേവനങ്ങള്‍ അമേരിക്കയില്‍ ഉപയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ആ ആശയം പിന്നീട് മസ്ക് തന്നെ വേണ്ടന്നു വയ്ക്കുകയായിരുന്നു. എന്തായാലും, ഇതാദ്യമായാണ് ടെസ്ല മറ്റു ചില കണ്‍സ്യൂമര്‍ ഉപകരണ നിര്‍മാണത്തിലേക്ക് കടന്നേക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഗൗരവമുള്ള വാര്‍ത്ത വരുന്നത്. നിലവിലുള്ള സാഹചര്യത്തിലും ഇത് ടെസ്ല കാറുകള്‍ക്കു മാത്രം വേണ്ടിയുള്ളവ ആയിരിക്കാനുള്ള സാധ്യതയുണ്ട്. അപ്പോഴും, കമ്പനി ഒരു ഓഡിയോ ബ്രാന്‍ഡ് ആകാനുളള സാധ്യത തള്ളിക്കളയാനാവില്ല. അതോടൊപ്പം, ടെസ്ല ഒരു സ്മാര്‍ട് ഫോണ്‍ നിര്മിച്ചേക്കാമെന്ന സ്വപ്നത്തിനും ജീവന് വച്ചേക്കാം. വേറിട്ട ഉപകരണങ്ങള്‍ നിർമിക്കാന്‍ താത്പര്യമുള്ള കമ്പനികള്‍ കൂടുതല്‍ മേഖലകളിലേക്ക് എത്താനുള്ള സാധ്യത എതിരാളികളുടെ ഉറക്കംകെടുത്തിയേക്കാം.