വരുമോ? നാനോ ഇലക്ട്രിക്ക്
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്, നിലവിൽ ഇലക്ട്രിക് വാഹന വിഭാഗത്തിലെ മുൻനിര ഇലക്ട്രിക് കാർ നിർമ്മാതാക്കളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്.
പാസഞ്ചർ വെഹിക്കിൾ സെഗ്‌മെന്റിൽ നെക്‌സോൺ ഇവി, ടിഗോർ ഇവി എന്നിവ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. ഇലക്‌ട്രിക് വാഹനങ്ങളുടെ പവർട്രെയിൻ സൊല്യൂഷനുകളിലെ മുൻനിര കമ്പനിയായ ഇലക്‌ട്ര ഇവി ഇപ്പോൾ ടാറ്റ നാനോയെ അടിസ്ഥാനമാക്കി ഒരു ഇലക്ട്രിക് വാഹനം നിർമ്മിച്ചിരിക്കുകയാണ്.
ടാറ്റ നാനോ ഇവിക്ക് 160 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിന് 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ 10 സെക്കൻഡിൽ താഴെ മാത്രമേ സമയമെടുക്കൂ. ടാറ്റ നാനോ ഒരു ഇലക്ട്രിക് കാറായി തിരിച്ചെത്തിയാൽ, പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഒരു മികച്ച സിറ്റി കാറായി അത് തിളങ്ങുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
സുസുക്കി ജിംനിയ്ക്ക് (Suzuki Jimny) പുതിയ പതിപ്പുമായി വിദ്യാർത്ഥികൾ
ടാറ്റ നാനോ യഥാർത്ഥത്തിൽ മിസ്റ്റർ രത്തൻ ടാറ്റയുടെ ആശയമാണ്, കൂടാതെ രാജ്യത്തെ എല്ലാവർക്കുമായി കാറുകൾ ആക്സസ് ചെയ്യാനുള്ള ഒരു കാഴ്ചപ്പാടോടെയാണ് അദ്ദേഹം ഇത് പുറത്തിറക്കിയത്. ലോഞ്ച് ചെയ്യുമ്പോൾ ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന കാറായിരുന്നു നാനോ.
മാർക്കറ്റിംഗ് ഉൾപ്പെടെ പല കാരണങ്ങളാലും കാറിന് വിപണിയിൽ ഇടം നേടാനായില്ല. ഇതൊരു മികച്ച സിറ്റി കാറായിരുന്നു, പക്ഷേ, ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് കാർ ഇന്നും ആഡംബരമായി കണക്കാക്കപ്പെടുന്നു, ‘ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ’ എന്ന് മാർക്കറ്റ് ചെയ്യപ്പെട്ടത്ത് കാറിന് അത്ര നല്ല മതിപ്പുണ്ടാക്കിയില്ല.
അതിശയകരമെന്നു പറയട്ടെ, ഇതാദ്യമായല്ല ടാറ്റ നാനോയെ ഇലക്ട്രിക് വാഹനമാക്കി മാറ്റുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അടുത്തിടെ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയ ഓല ടാറ്റ നാനോയുടെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പതിപ്പ് വികസിപ്പിച്ചെടുത്തിരുന്നു.
കോയമ്പത്തൂർ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവുമായി ബന്ധപ്പെട്ട് പരിമിതമായ സംഖ്യയിൽ ഇലക്ട്രിക് നാനോകൾ നിർമ്മിച്ചിരുന്നു. നിർഭാഗ്യവശാൽ, പ്രൊജക്റ്റ് ഒരിക്കലും പ്രൊഡക്ഷനിലേക്ക് എത്തിയില്ല.
ചായയ്ക്കൊപ്പം സ്വാദേറും അവൽ കട്ലറ്റ്!
നഗരത്തിനുള്ളിൽ ഡ്രൈവ് ചെയ്യാൻ ഒരു ചെറിയ ഇലക്ട്രിക് കാർ ആഗ്രഹിക്കുന്നവർക്ക് ഇലക്‌ട്രയുടെ നാനോ ഇവി യഥാർത്ഥത്തിൽ നല്ലൊരു ഓപ്ഷനാണ്. എന്നാൽ ഇവിയുടെ വിലയും ഇത് പ്രൊഡക്ഷനിലേക്ക് എത്തുമോ ഇല്ലയോ എന്നതുപോലുള്ള വിവരങ്ങളും നിലവിൽ ലഭ്യമല്ല.
എന്നിരുന്നാലും പുത്തൻ അവതാരത്തിൽ നാനോ എത്തുകയാണെങ്കിൽ രാജ്യത്ത് നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും എന്നത് മറ്റൊരു വെല്ലുവിളിയാണ്. അതിനാൽ നിലവിലെ മോഡലുകൾ ഇവി പവർട്രെയിനുകൾ ഉപയോഗിച്ച് സ്വാപ്പ് ചെയ്യുന്നതാവും കൂടുതൽ എള്ളുപ്പം.