ചായയ്ക്കൊപ്പം സ്വാദേറും അവൽ കട്​ലറ്റ്!

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന; അവലും ഉരുളക്കിഴങ്ങും ചേർത്തൊരു ടേസ്റ്റി കട്​ലറ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ആവശ്യമുള്ള ചേരുവകൾ:
അവൽ – 1കപ്പ്, ഉരുളക്കിഴങ്ങ് – 3, സവാള – 1, പച്ചമുളക് – 1, ഇഞ്ചി – ഒരു ചെറിയ കഷ്ണം, മല്ലിയില, ചോളപ്പൊടി – 2 ടേബിൾ സ്പൂൺ, അരിപ്പൊടി – 2 ടേബിൾ സ്പൂൺ, ബ്രഡ് പൊടി, എണ്ണ, ഉപ്പ്.

പാകംചെയ്യുന്ന വിധം:
അവൽ നന്നായി കഴുകി വെള്ളം വാർന്നുപോകാൻ 5 മിനിറ്റ് മാറ്റി വച്ചതിനു ശേഷം വേവിച്ച ഉരുളക്കിഴങ്ങും ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഒരു പാത്രത്തിൽ ചോളപ്പൊടി അല്പം വെള്ളം ഒഴിച്ച് കലക്കിയെടുക്കുക. കുഴച്ചു വച്ചിരിക്കുന്ന മിക്സ് കട്​ലറ്റിന്റെ ആകൃതിയിൽ പരത്തി ചോളപ്പൊടിയിലും ബ്രഡ് പൊടിയിലും മുക്കി ചൂടായ എണ്ണയിൽ പാകത്തിന് മൂപ്പെത്തുമ്പോൾ വറത്തു കോരുക. അവൽ കട്​ലറ്റ് റെഡി, ചായയോടൊപ്പം സ്വാദോടെ കഴിക്കാം.-  Courtesy: Cooking with Mamatha, Youtube 

കോടികൾ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടിമാർ

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: