സുസുക്കി ജിംനിയ്ക്ക് (Suzuki Jimny) പുതിയ പതിപ്പുമായി വിദ്യാർത്ഥികൾ

വാഹനപ്രേമികൾ ഏറെ നാളായി കാത്തിരുന്ന ജിംനി എസ്‌യുവിയുടെ അഞ്ച് ഡോർ വേരിയന്‍റ് സുസുക്കി (Suzuki) ഇതുവരെ അനാവരണം ചെയ്‍തിട്ടില്ല. പക്ഷേ ജപ്പാനിലെ (Japan) നിഹോൺ ഓട്ടോമോട്ടീവ് കോളേജിലെ (NATS) ഒരു കൂട്ടം വിദ്യാർത്ഥികൾ ഈ വർഷത്തെ ടോക്കിയോ ഓട്ടോ സലൂണിലേക്ക് സ്വന്തമായി ഈ വാഹനത്തിന്റെ ഒരു പതിപ്പ് അവതരിപ്പിച്ചു.

സുസുക്കി ജിംനിക്ക് ഓഫ്-റോഡ്-കേന്ദ്രീകൃതമായ നിരവധി പരിഷ്‌ക്കരണങ്ങളും വിശാലമായ ക്യാബിനും ഇതിൽ ഒരുക്കിയിട്ടുണ്ട്. ജിംനിയിൽ ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിശാലമായത് ആണിത്. 2019 ലെ സുസുക്കി ജിംനി സിയറയെ അടിസ്ഥാനമാക്കിയാണ് പരിഷ്‌ക്കരിച്ച വാഹനം ഒരു ഓഫ്-റോഡ് മോഡലായി വിദ്യാര്‍ത്ഥികള്‍ രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.

ബോഡി പകുതിയായി മുറിച്ച് ഒരു ചെറിയ ക്വാർട്ടർ വിൻഡോയും സമീപമുള്ള വിടവുകൾ നികത്താൻ കസ്റ്റം പാനലുകളും ഘടിപ്പിച്ചു. പിൻവശത്തെ വാതിലുകൾ വളരെ ചെറുതായി തോന്നുമെങ്കിലും, പിൻസീറ്റുകളിലേക്കുള്ള പ്രവേശിക്കാൻ ഇതു തടസ്സമാകുന്നില്ല. വിപുലീകൃത വീൽബേസ് പിൻ യാത്രക്കാർക്ക് വലിയ സെഡാനുകളിൽ കാണുന്നത് പോലെ മതിയായ ലെഗ്റൂം നൽകുന്നു. എന്നിരുന്നാലും, ബൂട്ട് സ്പേസ് സ്റ്റോക്ക് ത്രീ-ഡോർ ജിംനിയിൽ കാണപ്പെടുന്നതിന് സമാനമാണ്.

വ്യായാമം ചെയ്യാതെയും ശരീരഭാരം കുറയ്ക്കാം

ഒരു ഓഫ്-റോഡ് ബമ്പർ, ബോൾട്ട്-ഓൺ വൈഡർ ഫെൻഡറുകൾ, ബോഡിവർക്കിന് ചുറ്റും ഒരു ട്യൂബുലാർ പ്രൊട്ടക്റ്റീവ് ഫ്രെയിം, റൂഫിൽ ഘടിപ്പിച്ച ഐപിഎഫ് ലൈറ്റ് ബാർ, ക്യാമ്പിംഗിനായി ഫെൽഡൺ ഷെൽട്ടർ റൂഫ്‌ടോപ്പ് ടെന്റ് എന്നിവ ഉൾപ്പെടുന്നു. ആൽപൈൻ X9NXL മൾട്ടിമീഡിയ യൂണിറ്റ്, ഡീകോക്ക് ഓഡിയോ സിസ്റ്റം, GReddy Sirius വിഷൻ ഗേജുകൾ, സീറ്റുകൾക്കുള്ള ലെതർ അപ്ഹോൾസ്റ്ററി, ബ്ലാക്ക് ഹെഡ്‌ലൈനർ എന്നിവ ഇന്റീരിയർ പരിഷ്‌ക്കരണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അതേസമയം ഇന്ത്യന്‍ വാഹന ലോകം ഏറെക്കാലമായി കൊതിയോടെ കാത്തിരിക്കുന്ന ഒരു വാഹന മോഡലാണ് സുസുക്കി ജിംനി. ഓഫ്-റോഡ് മികവിന് പേരുകേട്ട സുസുക്കി ജിംനി കഴിഞ്ഞ 50 വർഷത്തിലേറെയായി ആഗോള വിപണിയിൽ ഉണ്ട്. ഇതിനിടയിൽ നിരവധി തവണ വാഹനം ഇന്ത്യയില്‍ എത്തുമെന്നും ഇല്ലെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. സുസുക്കി ജിംനിയുമായി ഇന്ത്യയുടെ ബന്ധം തുടങ്ങിയത് 1980 കളിലാണ്. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സി എന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: