വ്യായാമം ചെയ്യാതെയും ശരീരഭാരം കുറയ്ക്കാം

ദൈനംദിന തിരക്കുകള്‍ കൊണ്ടും ഒരു കാര്യം നിര്‍ബന്ധപൂര്‍വ്വം ചെയ്യാനുള്ള ഇച്ഛാശക്തി ഇല്ലായ്മ കൊണ്ടും ദിവസം 15 മിനിറ്റെങ്കിലും വ്യായാമത്തിനായി (workout)  മാറ്റി വയ്ക്കാന്‍ കഴിയാത്ത നിരവധി ആളുകൾ നമുക്കുചുറ്റിലുമുണ്ട്. എന്നാൽ ഇത്തരക്കാർക്കും ദിനചര്യയിലും ആഹാര രീതിയിലും ജീവിതശൈലിയിലും ചില്ലറ മാറ്റങ്ങള്‍ വരുത്തി ഭാരം കുറയ്ക്കുവാനും (weight lose) അതിലൂടെ ഫിറ്റ്നസ് (fitness) നിലനിർത്തുവാനും സാധിക്കും. എന്നാല്‍ പറയുന്ന അത്ര എളുപ്പമല്ല ഇത് ജീവിതത്തില്‍ നടപ്പാക്കാന്‍; എങ്കിലും അൽപം മനസ്സുവെച്ചാൽ പ്രത്യേക തയ്യാറെടുപ്പുകളില്ലാതെ ആ​രോ​ഗ്യത്തോടെ ജീവിക്കാൻ ഏതൊരാൾക്കും ഇതിലൂടെ സാധിക്കും.

നിങ്ങൾക്കുമാകാം കോടീശ്വരൻ?!! ലക്ഷ്യത്തിലെത്താൻ 9 കാര്യങ്ങൾ

ഫോണില്‍ സംസാരിക്കുമ്പോൾ നടന്നു കൊണ്ട് സംസാരിക്കുക, അടുത്തുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ നടന്നു പോകുക, മുറ്റത്ത് ചെടികൾ നനയ്ക്കുക ലിഫ്റ്റ് ഉപയോ​ഗിക്കാതെ പടികള്‍ നടന്നു കയറുക, കഴിയുന്ന ചെറിയ യാത്ര അവസരങ്ങൾ സൈക്കിളിലാക്കുക, മുറ്റത്തും പറമ്പിലുമുളള ചെറിയ ജോലികൾ കഴിയുന്നത്ര തനിയെ ചെയ്യുക തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ ഫലം ചെയ്യുന്നതാണ്. ഇതിനൊപ്പം പരീക്ഷിക്കാവുന്ന ആഹാരശൈലിയിലെ മാറ്റമാണ് ഫാസ്ററിം​ഗ്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ ഉപവസിക്കാന്‍ ശ്രമിക്കാവുന്നതാണ്. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ശരീരത്തിലെ ഗ്ലൂക്കോസ് തോത് താഴേക്ക് പോവുകയും ചെയ്താല്‍ ശരീരം അതിനെ ഒരു പ്രതിസന്ധി ഘട്ടമായി എടുത്ത് ഊര്‍ജ്ജത്തിനായി കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങും.

കോടികൾ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടിമാർ

എന്നാല്‍ പെട്ടെന്നൊരു ദിവസം പട്ടിണി കിടക്കാന്‍ ആരംഭിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. പടിപടിയായി ആഹാരം കുറച്ചു കൊണ്ടു വന്ന ശേഷമേ ഉപവാസം ചെയ്യാന്‍ ശ്രമിക്കാവുള്ളൂ. ദിവസവും കഴിക്കുന്ന ആഹാരത്തിന്‍റെ അളവ് ക്രമേണ കുറയ്ക്കുന്നതും ഉപവാസത്തിന്‍റെ തന്നെ ഫലം ചെയ്യും. എന്നാല്‍ ഇത് അമിതമായി ചെയ്ത് ആഹാരവും അവശ്യ പോഷണങ്ങളും തീരേ ഒഴിവാക്കുന്നത് ശരീരത്തിന് പ്രതികൂല ഫലങ്ങൾ ഉളവാക്കും. ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മാത്രമേ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ആഹാരക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടുള്ളൂ.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: