അഞ്ച് ദിവസം, 700 കോടിയും കടന്ന് കെ.ജി.എഫ് 2
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ പുതിയ റെക്കോഡുകള്‍ കുറിച്ച് കെജിഎഫ് ചാപ്റ്റര്‍ 2. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ 700 കോടിയോളം രൂപയാണ് ചിത്രം നേടിയത്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് 134.5 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 8 കോടിയോളം സ്വന്തമാക്കി. ഒരു സിനിമയ്ക്ക് ആദ്യദിനം കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായെത്തിയ കെജിഫ് ചാപ്റ്റര്‍ 2 , 100 കോടി രൂപ മുതല്‍മുടക്കിലാണ് ഒരുക്കിയത്. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ഠണ്ടന്, പ്രകാശ് രാജ്, ആനന്ദ് നാഗ്, മാളവിക അവിനാശ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.
ഭക്ഷണപ്രേമികളെ ഞെട്ടിച്ച്; പോത്ത് മന്തി – വീഡിയോ
കെജിഎഫ് ആദ്യഭാഗം 2018 ലാണ് റിലീസിനെത്തിയത്. 1960-70 കാലഘട്ടത്തില്‍ കോലാര്‍ സ്വര്‍ണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും തുടര്‍ന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളര്‍ച്ചയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെജിഎഫില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് പ്രദര്‍ശനത്തിനെത്തിയ കെജി.എഫ് ഇന്ത്യയൊട്ടാകെ തരംഗമായി. അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു ചിത്രത്തിന്റെ വിജയം. 80 കോടി ബജറ്റില്‍ പുറത്തിറങ്ങിയ കെജിഎഫ് ആദ്യ ചാപ്റ്റര്‍ 1 – 250 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന കന്നട ചിത്രമായി. ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗിലും കാഴ്ചക്കാരുടെ എണ്ണത്തിലും കെജിഎഫ് റെക്കോര്‍ഡ് നേടി.