കറുത്ത ഉണക്കമുന്തിരി കഴിച്ചാൽ!
ആയുർവേദ പ്രകാരം കറുത്ത ഉണക്കമുന്തിരിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. ഇന്ത്യയിൽ മധുരപലഹാരങ്ങളിലും പ്രത്യേകിച്ച് ഉത്സവ വേളകളിലും ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. സാധാരണ ഉണക്കമുന്തിരിക്ക് കടും മഞ്ഞയോ തവിട്ടു നിറമോ ആയിരിക്കും. പക്ഷേ, കറുത്ത നിറമുള്ള ഉണക്കമുന്തിരി നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? മുടികൊഴിച്ചിൽ കുറയ്ക്കുക, രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക, ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുക, വിളർച്ച അകറ്റുക തുടങ്ങി കറുത്ത ഉണക്ക മുന്തിരിക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. അവയിൽ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി ഒരു രാത്രി കുതിർത്തശേഷം കഴിച്ചാൽ ദഹന പ്രക്രീയ എളുപ്പമാകും.
ഭാരം വര്‍ധിക്കാന്‍ കാരണം ഇത്; നാല്‍പതിനു ശേഷം സ്ത്രീകള്‍ ചെയ്യേണ്ടത്
നരയും മുടി കൊഴിച്ചിലും കുറയ്ക്കുന്നു കറുത്ത ഉണക്കമുന്തിരിയിൽ ഇരുമ്പ് മാത്രമല്ല, വലിയ അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ധാതുക്കളുടെ വേഗത്തിലുള്ള ആഗിരണം സുഗമമാക്കുകയും മുടിക്ക് ശരിയായ പോഷണം നൽകുകയും ചെയ്യുന്നു. രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുന്നു. ലോകത്ത് നിരവധി ആളുകൾ ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നു. കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് ഇവയെ നിയന്ത്രിക്കാൻ സഹായിക്കും.
വടക്കുകിഴക്കേ മൂലയ്ക്ക് അടുക്കള വന്നാൽ?
അനീമിയയെ അകറ്റി നിർത്തുന്നു, ചുവന്ന രക്താണുക്കളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഇരുമ്പിന്റെയും വിറ്റാമിൻ ബി കോംപ്ലക്സിന്റെയും സമ്പന്നമായ ഉറവിടമാണ് ഉണക്കമുന്തിരി. ഒരു പിടി ഉണക്കമുന്തിരി സ്ഥിരമായി കഴിക്കുന്നത് അനീമിയയുടെ ലക്ഷണങ്ങളെ അകറ്റി നിർത്താം. ചീത്ത കൊളസ്‌ട്രോളിനെതിരെ പോരാടുന്നു കറുത്ത ഉണക്കമുന്തിരി രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസവും കുറച്ച് കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
സർവ്വം മായം! മീനിലും വെളിച്ചെണ്ണയിലും മായമുണ്ടോ? എങ്ങനെ അറിയും?
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.