കൊളസ്‌ട്രോൾ കുറയ്ക്കുന്ന ഈ ചേരുവകളെപ്പറ്റി അറിഞ്ഞിരിക്കൂ…

രക്തത്തിൽ നല്ല കൊളസ്ട്രോളും (HDL) ചീത്ത കൊളസ്ട്രോളുമുണ്ട് (LDL). നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും; ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ചേരുവകൾ നമ്മുടെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്നവയാണ്. അവയ്ക്ക് വലിയ പോഷകമൂല്യമുണ്ട് എന്ന് മാത്രമല്ല, അധിക കലോറികൾ കത്തിക്കാനും അവ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഈ ചേരുവകൾ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ​ഗുണകരമാണ്.

1) മഞ്ഞൾ (Turmeric)

മിക്കവാറും എല്ലാ ഇന്ത്യൻ വിഭവങ്ങളിലും ഉപയോഗിക്കുന്ന അടിസ്ഥാന ചേരുവകളിൽ ഒന്നാണ് മഞ്ഞൾ. കാൻസർ തടയുന്നതിനും, ആന്റിസെപ്റ്റിക് ഗുണങ്ങൾ നൽകുന്നതിനും, ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കുവാനും മഞ്ഞളിന്റെ ഔഷധ​ഗുണം സഹായകമാണെന്ന് കണ്ടത്തിയിട്ടുണ്ട്. മഞ്ഞൾ ശരീരത്തിന് ആവശ്യമുള്ള രക്തസമ്മർദ്ദം നിലനിർത്താനും ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യാനും സഹായിക്കുന്നു.

2) വെളുത്തുള്ളി (Garlic)

ഇന്ത്യൻ പാചകരീതിയിൽ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന ചേരുവയായ വെളുത്തുള്ളി ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സൾഫർ സംയുക്തത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമായി വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.

3) ഏലയ്ക്ക (Cardamom)

വിഭവങ്ങൾക്ക് സു​ഗന്ധവും രുചിയും പകരുവാൻ മാത്രമല്ല, അധികമുള്ള കലോറി എരിച്ചുകളയാനും സഹായിക്കുന്ന മറ്റൊരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഈ സുഗന്ധവ്യഞ്ജനത്തിന് ദഹന ഗുണങ്ങൾ വളരയേറെയുണ്ട്, കൂടാതെ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും ഏലയ്ക്ക സഹായിക്കുന്നു.

4) കടുക് എണ്ണ (Mustard oil)

മറ്റ് പാചക എണ്ണകളെ അപേക്ഷിച്ച് കടുകെണ്ണയിൽ പൂരിത കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. ഫാറ്റി ആസിഡ്, ലിനോലെയിക് ആസിഡ്, ഒലിക് ആസിഡ്, എരുസിക് ആസിഡ്, അവശ്യ വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പോലുള്ള ശരീരത്തിന് ഗുണങ്ങൾ പകരുന്ന മറ്റ് ഘടകങ്ങളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രണവിധേയമായി നിലനിർത്തുന്നതിനും സഹായിക്കുന്നു.

5) തേൻ (Honey)

ചൂടുവെള്ളത്തിൽ തേൻ കലക്കി രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

6) കറിവേപ്പില (Curry leaves)

കറിവേപ്പില നമ്മുടെ ഭക്ഷണത്തിന് രുചി പകരുക മാത്രമല്ല, ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളും അനാവശ്യ കൊഴുപ്പും നീക്കം ചെയ്യാനും സഹായിക്കുന്നു.

7) മുളക് (Chilly)

ഇന്ത്യൻ പാചകരീതിയിലെ പ്രധാന ഘടകമാണ് മുളക്. ക്യാപ്‌സൈസിൻ എന്ന ഒരു പ്രധാന മൂലകം അടങ്ങിയ മുളക് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും ഇവയുടെ ചൂട് ഉൽപ്പാദിപ്പിക്കുന്ന ഗുണം ശരീരത്തിനുള്ളിലെ അധിക കൊഴുപ്പ് എരിയിച്ച് കളയാനും ഹായിക്കുന്നു.

ആ​ഗോ​ഗ്യകരമായി ജീവിക്കാൻ ഈ ചേരുവകൾ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്!

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: