നിങ്ങൾക്കുമാകാം കോടീശ്വരൻ?!! ലക്ഷ്യത്തിലെത്താൻ 9 കാര്യങ്ങൾ
ലക്ഷാധിപതി, കോടീശ്വരന്‍ എന്നൊക്കെ നമ്മൾ ധാരാളം കേൾക്കാറുണ്ട് എന്നാൽ സ്വന്തം ജീവിതത്തിൽ ഇതൊക്കെ ആയിത്തീരുമെന്ന് തെല്ലും വിശ്വസിക്കാറില്ല. 30-ാംവയസ്സില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുകയെന്നത് നടക്കാത്ത കാര്യമല്ലന്ന് ബോധ്യപ്പെടാന്‍ 7 കാര്യങ്ങൾ പരിചയപ്പെടാം. ബുദ്ധിപൂര്‍വം നിക്ഷേപിക്കാം സമ്പന്നനാകാനുള്ള ഒരെയൊരുവഴിയാണ് നിക്ഷേപമെന്നത്. ജോലിയില്‍നിന്ന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍തുക ഭാവിയില്‍ നിക്ഷേപത്തില്‍നിന്ന്നേടാന്‍ കഴിയും. വരുമാനത്തിലെ ഒരുഭാഗം നിക്ഷേപത്തിനായി മാറ്റിവെയ്ക്കുക, ഉറങ്ങുമ്പോഴും പണം നിങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചുകൊള്ളും.
1. ചിട്ടയോടെ പ്രവർത്തിക്കുക
പ്രതിമാസവരുമാനം 20,000 രൂപയാണെന്നിരിക്കട്ടെ, 10വര്‍ഷം കഴിയുമ്പോഴും ഈതുകതന്നെയാകുമോ ലഭിക്കുക. ഇതിന്റെ എത്രയോ ഇരട്ടിയാകും വരുമാനം എന്നകാര്യത്തില്‍ സംശയമില്ല. വരുമാനത്തില്‍നിന്ന് നിശ്ചിതശതമാനം ഓരോമാസവും നിക്ഷേപിക്കാനായി നീക്കിവെയ്ക്കുക. ഒരു സുപ്രഭാതത്തില്‍ ലക്ഷങ്ങള്‍ സ്വന്തമാക്കാന്‍ ആര്‍ക്കും കഴിയില്ല
2. ആഡംബരവും പൊങ്ങച്ചവും കാണിക്കരുത്
ചെറിയ തുകവീതം ചിട്ടയായി നിക്ഷേപിച്ച് സാമ്പത്തിക സുരക്ഷ കൈവരിക്കുന്നതുവരെ വിലകൂടിയ ഗാഡ്ജറ്റുകളോ, ആഡംബര വസ്തുക്കളോ സ്വന്തമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. അവസരങ്ങളെ ബുദ്ധിപൂർവ്വം ഉപയോഗിക്കുക.
3. സുരക്ഷിതമായി നിക്ഷേപിക്കുക
പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച മാർഗം നിക്ഷേപത്തിന്റേതാണ്. അത്യാവശ്യഘട്ടത്തില്‍പ്പോലും നിക്ഷേപത്തില്‍നിന്ന് പണംപിന്‍വലിക്കരുത്.
4. കടംവാങ്ങരുത്
വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കില്ലെങ്കില്‍ ലോണ്‍ എടുക്കരുത്. സമ്പന്നരെ സമ്പന്നരാക്കിയ വസ്തുക്കള്‍ വാങ്ങാനാണ് പാവപ്പെട്ടവര്‍ വായ്പയെടുക്കുന്നത്!. സാമ്പത്തികമായി മെച്ചമുണ്ടെങ്കില്‍ വായ്പയെടുത്ത് കാറുവാങ്ങാം.
5. സമ്പത്തിനെ സ്നേഹിക്കുക
സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കാത്തവര്‍ ആരുമില്ല. എന്നാല്‍ അതിന് മുന്‍ഗണന നല്‍കുന്നവര്‍ മാത്രമെ സമ്പന്നരാകുന്നുള്ളൂ എന്നറിയുക. പണത്തെ അവഗണിക്കുകയാണെങ്കില്‍ പണം നിങ്ങളെയും അവഗണിക്കും. നിക്ഷേപത്തിന് ജീവിതത്തില്‍ സ്ഥാനം നല്‍കിയാല്‍ സമ്പത്ത് നിങ്ങളെതേടിവരും.
കോടികൾ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടിമാർ
6. പരിശ്രമം പ്രധാനം
വരുമാനം വര്‍ധിപ്പിക്കാന്‍ മുന്നില്‍ സാധ്യതകളേറെയുണ്ട്. പെട്ടെന്ന് ധനവാനാകാന്‍ വളഞ്ഞവഴി തേടരുത്. ഭാഗ്യത്തെ ആശ്രയിക്കരുത്. പരിശ്രമാണ് പ്രധാനം. കുടുതല്‍ സമയം ജോലിചെയ്യുകയോ ജോലിയോടൊപ്പം സമാന്തര വരുമാനമാര്‍ഗങ്ങള്‍ തേടുകയോചെയ്യണം. സമ്പത്തിന്റെ ശത്രുവാണ് അലസതയെന്നറിയുക.
7. ജനിച്ചത് സമ്പന്നനാകാന്‍ദരിദ്രനാകാനല്ല
എങ്ങനെയെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോയാല്‍മതിയെന്ന ചിന്ത ആരെയും സമ്പന്നനാക്കില്ല. അതിസമ്പന്നനായ ബില്‍ ഗേറ്റ്സ് ഒരിക്കല്‍ പറഞ്ഞു: ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റംകൊണ്ടല്ല;എന്നാല്‍ ദരിദ്രനായി മരിക്കുന്നതിന് ഉത്തരവാദി നിങ്ങള്‍തന്നെയാണ്.
8.ധനികരെ കണ്ടുപഠിക്കാം
ഭൂരിഭാഗംപേരും മധ്യവര്‍ഗ കുടംബത്തിലോ അതിന് താഴെയോ ആകും ജനിച്ചതും വളര്‍ന്നതും. അതുകൊണ്ടുതന്നെ അവരുടെ ചിന്താഗതിയാകും ഉണ്ടാകുക. ധനികനെ പിന്തുടര്‍ന്ന് അവരെ പഠിക്കാന്‍ ശ്രമിക്കുക. വളര്‍ച്ച മനസിലാക്കുക.
9. ചെറുതല്ല, വലുതാണ് സ്വപ്നം കാണേണ്ടത്.
ഒരു ലക്ഷമോ പത്തുലക്ഷമോ അല്ല, കോടികള്‍ സ്വപ്നം കാണാന്‍ ശീലിക്കണം. ലോകത്ത് പണത്തിന് ഒരുകുറവുമില്ല. വലിയ കാര്യങ്ങള്‍ സ്വപ്നം കാണുന്നവരുടെ എണ്ണത്തിലാണ് കുറവ്. അതിന് എനിക്കുകഴിയുമോ എന്നല്ല, കഴിയും എന്നാണ് ചിന്തിക്കേണ്ടത്.
ഈ പത്തുകാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്കും കോടീശ്വരനാകാം. പെട്ടെന്ന് പണമുണ്ടാക്കാമെന്ന് കരുതി തട്ടിപ്പുപദ്ധതികളില്‍ പോയി ചാടാതെ ശ്രദ്ധിക്കക. ജീവിതത്തില്‍ ധാര്‍മികത നിലനിര്‍ത്തുക. സഹജീവികളെ സഹായിക്കുക. ബാക്കിയെല്ലാം നിങ്ങളെ തേടിവരും.