അകാലനര അകറ്റാൻ ഹെന്ന (മൈലാഞ്ചി)

മുടി നര ഒഴിവാക്കാന്‍ പ്രകൃതിദത്തമായി ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഹെന്ന. പണ്ടു കാലം മുതല്‍ തന്നെ പിന്‍തുടര്‍ന്ന് വരുന്ന രീതി. മയിലാഞ്ചിപ്പൊടിയാണ് ഇതിലെ പ്രധാന ചേരുവ. ഇതും പല കൂട്ടുകളും ചേര്‍ത്താണ് ഹെന്ന തയ്യാറാക്കുന്നത്. തൈരും കാപ്പിപ്പൊടിയും നെല്ലിക്കാപ്പൊടിയുമെല്ലാം ഇതിലെ ചേുരുവളായി ഉപയോഗിച്ചു വരുന്നു. അകാല നര മാറ്റുവാന്‍ ഹെന്ന പ്രയോഗിയ്ക്കുന്ന ചില പ്രത്യേക രീതികളുണ്ട്. ഇതു പോലെ തന്നെ മുടിയ്ക്ക് വ്യത്യസ്തമായി കളറുകള്‍ നല്‍കുന്നവരുണ്ട്. ഹെയര്‍ കളറിംഗ് ഇന്നത്തെ ട്രെന്റുമാണ്. എന്നാല്‍ മുടിയില്‍ ഇതിനായി തേയ്ക്കുന്ന കെമിക്കലുകള്‍ ദോഷമേ വരുത്തൂ.

നെറ്റ്‌ഫ്‌ളിക്‌സിലെ ‘രഹസ്യ’ സിനിമകളുടെ കോഡുകൾ?!!

ഹെന്ന സ്വാഭാവികമായി തലയ്ക്ക് തണുപ്പ് നല്‍കുന്നതാണ്. ഇതില്‍ നെല്ലിക്കാപ്പൊടി കൂടി ചേര്‍ത്താല്‍ തണുപ്പ് കൂടുതല്‍ ലഭിയ്ക്കും. ഇതു പോലെ തലയില്‍ ഓയില്‍ മസാജ് ചെയ്ത ശേഷം ഹെന്ന ചെയ്യുന്നത് മുടി കൂടുതല്‍ വരണ്ട് പോകാതിരിയ്ക്കാന്‍ നല്ലതാണ്. മുടിയ്ക്ക് മാര്‍ദവം ലഭിയ്ക്കാന്‍ തൈര്, മുട്ട വെള്ള എന്നിവ ചേര്‍ത്ത് ഹെന്ന തയ്യാറാക്കാം. പേന്‍, താരന്‍ ശല്യമെങ്കില്‍ തൈര്, ആര്യവേപ്പ്, മുട്ട വെള്ള, ഷിക്കാക്കായ് പൊടി എന്നിവ ചേര്‍ക്കാം. മുടി ഹെന്ന ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ആഴ്ച്ചക്കയും ഹെന്ന ചെയ്യുന്നത് അത്ര ആരോഗ്യകരമായ ശീലമല്ല. മുടിയുടെ ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കും. മാസത്തിലൊരിക്കൽ ഹെന്ന ചെയ്യുന്നതാണ് നല്ലത്.

സ്ത്രീകളിൽ നിന്നും പുരുഷൻമാർ മറച്ചുവയ്ക്കുന്ന 4 കാര്യങ്ങൾ

തുടർച്ചയായി ഹെന്ന ഉപയോഗിക്കുന്നവരുടെ മുടി ചകിരി പോലെ ആയിത്തീരുന്നത് കാണാറുണ്ട്. കൂടിയ അളവിൽ മുടിയിൽ തേച്ച് പിടിപ്പിക്കുന്നതും അത്ര നല്ലതല്ല. കുറെ വാരിപുരട്ടുന്നതിനു പകരം മുടിക്ക് ആവശ്യമായതെന്തോ അത്രമാത്രം നൽകിയാൽ മതി. അതുപോലെ തന്നെ മുടിയിൽ പുരട്ടി നിശ്ചിത സമയം കഴിഞ്ഞിട്ടും കഴുകിക്കളയാത്തതും മുടിക്ക് ദോഷഫലം നൽകും. ആവശ്യത്തിലുമധികം നേരം ഹെന്ന മുടിയിൽ തുടരാൻ അനുവദിക്കുന്നത് മുടിക്ക് കട്ടി കുറയാനും, മുടി പൊട്ടിപ്പോകാനും കാരണമാകും.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: