കാഴ്ചശീലങ്ങളെ പൊളിച്ചടുക്കി റോഷാക് – റിവ്യൂ

സസ്പെൻസുകൾ പൊളിച്ചുള്ള കഥ പറച്ചിലും മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയുമായി റോഷാക്ക് പ്രേക്ഷകനെ കീഴടക്കുന്നു. പറഞ്ഞുവരുമ്പോൾ പഴയൊരു പ്രതികാര കഥയാണെങ്കിലും പറയുന്ന രീതി പുതുപുത്തനാണ്. കൊറിയൻ ഡ്രാമകളിലും ഹോളിവുഡ് സ്ലോ പേസ് ത്രില്ലറുകളിലുമൊക്ക കണ്ടിട്ടുള്ള തരം ഇന്റൻസ് രംഗങ്ങൾ പ്രേക്ഷകനെ അസ്വസ്ഥനാക്കും. സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലറെന്നോ പാരാനോർമൽ സൂപ്പർ നാച്ചുറൽ ത്രില്ലറെന്നോ ഒക്കെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ദുരൂഹതയാണ്. കഥാപാത്രങ്ങൾ കടന്നുപോകുന്നത് അതിസങ്കീർണമായ അവസ്ഥയിലൂടെയും മനോവ്യാപാരത്തിലൂടെയുമായതിനാൽ ആ തീവ്രത പ്രേക്ഷകനിലും പ്രതിഫലിക്കും. മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിൽ പോലും ഒരു സൂപ്പർതാരം ചെയ്യാൻ മടിക്കുന്ന രംഗം ഈ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പേടി തോന്നും വിധത്തിലുള്ള അപരിചിതത്വം നിറഞ്ഞ ലൂക്ക് ആന്റണിയായി പുതിയൊരു മമ്മൂട്ടിയെ റോഷാക്കിൽ കാണാം.മാറി സഞ്ചരിക്കുന്ന അവതരണരീതിയും പരിചിതമെങ്കിലും അപരിചിതത്വം തോന്നുന്ന കഥാപാത്രങ്ങളും കഥാ പരിസരവുമാണ് റോഷാക്കിന്റേത്.

കറുത്ത ഉണക്കമുന്തിരി കഴിച്ചാൽ!

പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്ന അഭിനയമാണ് ബിന്ദു പണിക്കര്‍ കാഴ്ചവയ്ക്കുന്നത്. ജഗദീഷുമായുള്ള കോംബിനേഷൻ സീനിൽ ബിന്ദു പണിക്കരുടെ ഡയലോഗും അഭിനയവും അപാരമെന്നു പറയാം. സുജാത എന്ന കഥാപാത്രമായി എത്തുന്ന ഗ്രേസ് ആന്റണിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. മമ്മൂട്ടിക്കൊപ്പമുള്ള തീവ്രവൈകാരിക സന്ദർഭങ്ങളിൽ ഗ്രേസ് മികച്ചു നിന്നു.

സൗജന്യമായി ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾ

സ‍ഞ്ജു ശിവറാം, ജഗദീഷ്, ഷറഫുദ്ദീൻ, മണി ഷൊര്‍ണൂർ, കോട്ടയം നസീർ ഇവരെല്ലാം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. റിയാസ്, ശ്രീജ രവി, കീരിക്കാടൻ ജോസ്, ഗീതി സംഗീത, ജിലു ജോസഫ്, ജോർഡി പൂഞ്ഞാർ, സീനത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന ആഖ്യാനം. ഓരോ ഫ്രെയ്മിലും കൊണ്ടുവരുന്ന വിഷ്വൽ ട്രീറ്റ്മെന്റ്. കഥയുടെ സ്വഭാവത്തോട് ചേർന്നുനിൽക്കുന്ന ലൊക്കേഷനുകൾ. സംവിധായകനായ നിസാം ബഷീർ വലിയ കയ്യടി അർഹിക്കുന്നു. സംവിധാനത്തിൽ അങ്ങേയറ്റത്തെ സൂക്ഷ്മത അദ്ദേഹം കാത്തു സൂക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ചിത്രം നിർമിക്കാൻ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിർമാതാവിനും അഭിനന്ദനം. പരീക്ഷണ സ്വഭാവമുള്ള ആഖ്യാനത്തിനൊപ്പം സാങ്കേതിക മികവും തികവുറ്റ മേക്കിങ്ങും ചേരുന്ന റോഷാക്ക് സമകാല മലയാള സിനിമയുടെ വേറിട്ടൊരു മുഖമാണ് അവതരിപ്പിക്കുന്നത്.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: