അംബാനി നമ്പർ പ്ലേറ്റിന് നൽകിയ തുക കേട്ടാൽ ഞെട്ടും
മുംബൈ: രാജ്യത്തെ ഏറ്റവും വില കൂടിയ കാർ സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 13.5 കോടി രൂപ വില വരുന്ന റോൾസ് റോയ്സ് എസ്.യു.വിയാണ് അംബാനി സ്വന്തമാക്കിയത്. രാജ്യത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ കാർ വാങ്ങലുകളിലൊന്നാണ് ഇതെന്നാണ് ആർ.ടി.ഒ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 2018ൽ റോൾസ് റോയ്സ് പുറത്തിറക്കിയ കാറിന്റെ അടിസ്ഥാന വില 6.95 കോടിയാണ്. എന്നാൽ, കാറിൽ ചില കസ്റ്റമൈസേഷനും മൊഡിഫിക്കേഷനും വരുത്തിയതോടെ വില വീണ്ടും ഉയർന്നുവെന്നാണ് വാഹനമേഖലയുടെ വിലയിരുത്തൽ. റോൾസ് റോയിസ് കള്ളിനന്റെ പെട്രോൾ ദക്ഷിണ മുംബൈയിലെ ആർ.ടി.ഒ ഓഫീസാണ് രജിസ്റ്റർ ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
12 വർഷമായി ഒരു കുടുംബം ജീവിക്കുന്നത് ട്രക്കിനുള്ളിൽ
12 സിലിണ്ടർ എൻജിന്റെ കരുത്തുള്ള കാറിന് 2.5 ടണ്ണാണ് ഭാരം. 546 ബി.എച്ച്.പി കരുത്തും കാർ നൽകും. കാറിനായി പ്രത്യേക നമ്പർ പ്ലേറ്റും മുകേഷ് അംബാനി സ്വന്തമാക്കിയിട്ടുണ്ട്. ഒറ്റത്തവണ നികുതിയായി 20 ലക്ഷം രൂപയാണ് അടച്ചത്. 2037 ജനുവരി 30 വരെ കാറിന്റെ രജിസ്ട്രേഷൻ കാലാവധിയുണ്ട്. 40,000 രൂപ റോഡ് സുരക്ഷനികുതിയായി അടച്ചു. നമ്പർ പ്ലേറ്റിനായി മാത്രം 12 ലക്ഷം രൂപയാണ് റിലയൻസ് മുടക്കിയത്. 0001 എന്ന നമ്പറാണ് കാറിന് നൽകിയിരിക്കുന്നത്. സാധാരണയായി നാല് ലക്ഷം രൂപ മുതലാണ് ഈ നമ്പറിന്റെ വില. എന്നാൽ, ഒരിക്കൽ ഇൗ നമ്പർ നൽകിയതിനാൽ പുതിയ സീരിസിൽ അംബാനിക്ക് 0001 നൽകുകയായിരുന്നു.