രേഖകളെല്ലാം ഇനി ഡിജിറ്റലായി സൂക്ഷിക്കാം എ.ബി.സി.ഡിക്ക് തുടക്കം
കാസര്‍ഗോഡ്: പട്ടികവര്‍ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരമൊരുക്കുന്ന എ.ബി.സി.ഡി പദ്ധതിക്ക് ജില്ലയില്‍ തുടക്കം. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തിലാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതി (എ.ബി.സി.ഡി) യുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പട്ടിക വര്‍ഗ്ഗ മേഖലയില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ വിവിധ രേഖകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും അവ ഡിജിറ്റലായി സൂക്ഷിക്കുന്നതുമാണ് പദ്ധതി. ഗ്രാമ പഞ്ചായത്ത്, പട്ടികവര്‍ഗ്ഗ വകുപ്പ്, ഐടി വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിങ്ങൾ രാത്രിയിൽ ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിയണം?!
ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ രേഖകള്‍ ഇല്ലാത്ത പട്ടിക വര്‍ഗ വിഭാഗത്തിലെ ജനങ്ങള്‍ക്ക് ഇവ നല്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടത്തുന്നതിന്റെ മുന്നോടിയായി പൈലറ്റ് പഞ്ചായത്തായാണ് കിനാനൂര്‍ – കരിന്തളത്തെ തെരെഞ്ഞെടുത്തത്. ഇവിടെ എബിസിഡി പ്രോഗ്രാമിന്റെ ഭാഗമായി ഓക്ടോബര്‍ 22ന് പരപ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെഗാ ക്യാമ്പ് സംഘടിപ്പിക്കും.
അനശ്വര പ്രണയത്തിനായ് 7 കാര്യങ്ങൾ
എ.ബി.സി.ഡി ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ 27 ഊര് കൂട്ടങ്ങളില്‍ വിശദമായി സര്‍വെ നടത്തി വിവിധ രേഖകള്‍ ഇല്ലാത്ത 946 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ക്യാമ്പില്‍ വെച്ച് രേഖകള്‍ കൈമാറും. പുതിയ രേഖകള്‍ നല്‍കുന്നതിനൊപ്പം നിലവിലുള്ളവയുടെ തെറ്റു തിരുത്തുന്നതിനും സൗകര്യമുണ്ടാകും. ഇവ പിന്നീട് നഷ്ടപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഡിജിറ്റല്‍ ലോക്കര്‍ സംവിധാനവും തയ്യാറാക്കി നല്‍കും. ഇത് പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും രേഖകള്‍ ഡിജിറ്റിലൈസ് ചെയ്ത പഞ്ചായത്തായി കിനാനൂര്‍ കരിന്തളത്തെ പ്രഖ്യാപിക്കും.
ആറു മാസം കൊണ്ട് ജില്ലയില്‍ പൂര്‍ണമായി പദ്ധതി നടപ്പിലാക്കി സമ്പൂര്‍ണ്ണമായി രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത ജില്ലയാക്കി പ്രഖ്യാപിക്കാനാണ് ലക്ഷ്യം. അക്ഷയയാണ് പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്നത്.
നെറ്റ്‌ഫ്‌ളിക്‌സിലെ ‘രഹസ്യ’ സിനിമകളുടെ കോഡുകൾ?!!
പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിത മുന്നേറ്റത്തിന് ആവശ്യമായ ആധികാരിക രേഖകള്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ലഭ്യമാക്കുന്ന എ.ബി.സി.ഡി പദ്ധതി ഒരു മാതൃകയാണ്. പലപ്പോഴും ആവശ്യമായ രേഖകള്‍ കൈവശം ഇല്ലാത്തതിനാല്‍ അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ആദിവാസി സമൂഹത്തിന് ലഭിക്കാതെ പോകുന്നുണ്ട്. രേഖ കൈവശമുളളവര്‍ അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും പ്രയാസപ്പെടുന്നു. ഈ പ്രശ്നം മനസിലാക്കി ക്രിയാത്മകമായി പരിഹരിക്കുന്നതാണ് പദ്ധതി. കൈവശമുള്ള രേഖകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാലും ഡിജി ലോക്കറില്‍ പകര്‍പ്പ് സൂക്ഷിക്കുന്നതു കൊണ്ട് രേഖകള്‍ നഷ്ടപ്പെടില്ല.