ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്കിന് പൂർണ നിരോധനം

ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടർ കർശന നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥാപനങ്ങളിൽ ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് നിരോധനം കൃത്യമായി നടക്കുന്നുയെന്നത് ഉറപ്പാക്കുന്നതിന് അടിയന്തര പരിശോധന നടത്താൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദ്ദേശം നൽകി. ഇതിനോടകം രണ്ട് തവണകളായി നടത്തിയ പരിശോധനയിൽ 9.57 ടൺ നിരോധിത ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. 60,04,876 രൂപ  രൂപ പിഴചുമത്തി നോട്ടീസ് നൽകി.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: