ഈ പ്രഭാത ഭക്ഷണം ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുന്നു; പഠന റിപ്പോർട്ട്
ഒരു ദിവസത്തിൽ നമ്മൾ കഴിക്കുന്നതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ടതും ശരീരത്തിന് ആവശ്യവുമായ ഒന്നാണ് പ്രഭാതഭക്ഷണം. അതുകൊണ്ടുതന്നെ പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാൻ നമ്മൾ മലയാളികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കടല, മുട്ട, പാൽ തുടങ്ങിയവ നമ്മൾ ധാരാളമായി ഉൾപ്പെടുത്താറുമുണ്ട്. എന്നാൽ നിങ്ങൾ കഴിക്കുന്ന പ്രഭാതഭക്ഷണം ക്യാൻസർ വരാൻ കാരണമാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പുതിയ ഗവേഷണമനുസരിച്ച് പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് കാലക്രമേണ ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കും എന്നാണ് പറയുന്നത്.
വടക്കുകിഴക്കേ മൂലയ്ക്ക് അടുക്കള വന്നാൽ?
ഫ്രോണ്ടിയേഴ്‌സ് ഇൻ ന്യൂട്രീഷൻ ജേണലിന്റെ മേയ് പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരിൽ കൊളസ്ട്രോൾ, ഹൃദ്‌രോഗം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാദ്ധ്യതകളെ കുറിച്ചുമുള്ള മുൻകാല പഠനങ്ങൾ വിദഗ്ദ്ധർ വിശകലനം ചെയ്തു. ഇങ്ങനെ 55പഠനങ്ങൾ അവലേകനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഓരോ ദിവസവും അമിതമായി മുട്ട കഴിക്കുന്നത് വിവിധ രോഗങ്ങൾ വരാനും മരണസാദ്ധ്യത വർദ്ധിപ്പിക്കാനും കാരണമാകും എന്ന് കണ്ടെത്തി. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ദിവസേന രാവിലെ മുട്ട കഴിക്കുന്നത് നിങ്ങളെ രോഗികളാക്കും എന്നാണ് പറയുന്നത്.
സർവ്വം മായം! മീനിലും വെളിച്ചെണ്ണയിലും മായമുണ്ടോ? എങ്ങനെ അറിയും?
എന്നാൽ ദിവസം ഒരു മുട്ടയുടെ പകുതിയോ അല്ലെങ്കിൽ ആഴ്ചയിൽ രണ്ട് മുട്ടയോ വീതം കഴിക്കുന്നത് സുരക്ഷിതമാണെന്നും വിദഗ്ദ്ധർ പറയുന്നു. പ്രഭാതഭക്ഷണത്തോടൊപ്പം മുട്ട കഴിക്കുന്നവരാണെങ്കിൽ ആ ശീലം നിങ്ങൾ പൂർണമായും മാറ്റേണ്ട ആവശ്യമില്ല. എണ്ണം കുറയ്ക്കുന്നതിലൂടെയും ശരീരത്തിനാവശ്യമായ വ്യായാമം ചെയ്യുന്നതിലൂടെയും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ഇവ ഭക്ഷണത്തിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ടതില്ല.