ദീർഘനേരം ഇയർഫോൺ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ മുൻകരുതലുകളെടുക്കണം

മുന്‍പൊക്കെ പാട്ടു കേള്‍ക്കുന്നതോ സിനിമ കാണുന്നതോ പോലെയുള്ള വിനോദ ആവശ്യങ്ങള്‍ക്കാണ്‌ മൊബൈല്‍ ഫോണിലെ ഇയര്‍ ഫോണുകള്‍ നാം ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ വര്‍ക്ക്‌ ഫ്രം ഹോം വ്യാപകമായതോടെ ജോലിക്കാര്യത്തിന്‌ പലര്‍ക്കും ഇയര്‍ഫോണുകള്‍ നിര്‍ബന്ധമാണെന്ന അവസ്ഥ വന്നു.

ഇന്ത്യക്കാർക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ 10 വിനോദസഞ്ചാര കേന്ദ്രങ്ങൾ!!?

മീറ്റിങ്ങുകളും വോയ്‌സ്‌ മെസേജുകളുമൊക്കെ വര്‍ക്ക്‌ ഫ്രം ഹോമില്‍ പതിവായതിനാല്‍ തുടര്‍ച്ചയായി എട്ടും പത്തും മണിക്കൂര്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവരുണ്ട്‌. ഇത്‌ ചെവിക്ക്‌ നല്‍കുന്ന സമ്മര്‍ദം ചെറുതല്ല. പല വിധത്തിലുള്ള പ്രശ്നങ്ങളാണ്‌ തുടര്‍ച്ചയായ ഇയര്‍ഫോണ്‍ ഉപയോഗം മൂലം ഉണ്ടാകുന്നത്‌.

നമ്മുടെ ചെവിക്ക്‌ സ്വാഭാവികമായ ഒരു വൃത്തിയാക്കല്‍ പ്രക്രിയ ഉണ്ട്‌. ഇയര്‍ കനാലിലെ ചെവിമെഴുക്‌ പതിയെ പുറത്തേക്ക്‌ തള്ളി അതിനൊപ്പം മാലിന്യങ്ങലും പൊടിയുമൊക്കെ ചെവി പുറത്തേക്ക്‌ വിടുന്നു. ഈ വൃത്തിയാക്കല്‍ പ്രക്രിയക്ക്‌ ഇയര്‍ ഫോണുകള്‍ തടസ്സം സൃഷ്ടിക്കും. മാത്രമല്ല തുടര്‍ച്ചയായി ഇയര്‍ ഫോണ്‍ ചെവിക്കുള്ളില്‍ ഇരിക്കുമ്പോള്‍ ഇയര്‍ കനാലിനുള്ളിലെ ചൂടും ഈര്‍പ്പവും വര്‍ധിക്കും. ഇത്‌ ബാക്ടീരിയ ചെവിക്കുളളില്‍ വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയും തുടര്‍ന്ന്‌ അണുബാധകള്‍ ഉണ്ടാകുകയും ചെയ്യും.

എയർ പോർട്ടിൽ ചുവടുവച്ച് സമാന്ത; ‘അറബിക് കുത്ത്’ ഡാൻസ് വേർഷൻ, വൈറൽ

ഇയര്‍ ഫോണില്‍ പറ്റി പിടിച്ചിരിക്കുന്ന അണുക്കളും പൊടിയും ചെവിക്കുള്ളിലെത്താനുള്ള സാധ്യതകളും ഏറെ. ദീര്‍ഘകാല ഇയര്‍ഫോണ്‍ ഉപയോഗത്തിലൂടെ ഫംഗല്‍ അണുബാധകളും ചെവിക്കുള്ളില്‍ ഉണ്ടാകാം. ഇയര്‍ ഫോണ്‍ ബഡുകള്‍ നിരന്തരം ചെവിക്കുള്ളില്‍ ഉരയുന്നതും ചെവിയിലെ രോമകൂപങ്ങളില്‍ പഴുപ്പിന്‌ കാരണമാകുന്ന അണുബാധയുണ്ടാക്കാം. ചെവിയില്‍ എപ്പോഴും മുഴക്കമുണ്ടാക്കുന്ന ടിന്നിറ്റസ്‌, കേള്‍വിക്കുറവ്‌ പോലുള്ള പ്രശ്ശങ്ങളിലേക്കും ഇയര്‍ഫോണ്‍ ഉപയോഗം നയിച്ചേക്കാം. ചെവിയില്‍ അണുബാധയുണ്ടാക്കാമെന്നതിനാല്‍ പ്രമേഹ രോഗികള്‍ ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ അത്യധികം
ശ്രദ്ധ പുലര്‍ത്തണം.

എടുക്കാം ചില മുന്‍കരുതലുകള്‍

ഒരു ദിവസം പരമാവധി ഒരു മണിക്കൂറില്‍ കൂടുതല്‍ ഇയര്‍ ഫോണുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ജോലിയില്‍ നിന്ന്‌ ചെറിയ ഇടവേള എടുക്കുമ്പോള്‍ ഇയര്‍ഫോണ്‍ അപ്പോള്‍ തന്നെ രി മാറ്റാം. ഇയര്‍ ഫോണ്‍ ഇല്ലാത്ത കുറച്ച്‌ സമയം ചെവിക്ക്‌ നല്‍കുന്നത്‌ ചെവിയിലെ മെഴുകിന്‌ അണുക്കളെ നശിപ്പിക്കാനുള്ള അവസരം നല്‍കും. മെഴുക്‌ ഇടയ്ക്കിടെ ചെവിക്ക്‌ പുറത്തേക്ക്‌ പോകാനും ഇത്‌ സഹായിക്കും. ചെവിയില്‍ ഈര്‍പ്പം കൂടാതിരിക്കാനും ഇത്‌ പ്രധാനമാണ്‌.

സാഹസിക ടൂറിസം മലകയറുന്നു; റാപ്പെലിങ്ങിനൊരുങ്ങി കാന്തൻപാറ

ചെവിക്കുള്ളില്‍ ചൊറിച്ചിലോ, ചെവിയില്‍ നിന്ന്‌ മണമോ പഴുപ്പോ ഒക്കെ വന്നാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്‌. ഇതിനൊപ്പം വേദന കൂടി ഉണ്ടെങ്കില്‍ എന്തോ പ്രശ്നമുണ്ടെന്ന്‌ ഉറപ്പിക്കാം. സോഷഫ്സ്‌ ബാന്‍ഡ്‌ ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്‌ ചെവിക്കുള്ളില്‍ ഉരസലോ മുറിവോ ഒന്നും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. ഇയര്‍ഫോണ്‍ ഈരി വയ്ക്കുന്ന അവസരത്തില്‍ സ്തിരിറ്റ്‌ ഉപയോഗിച്ച്‌ അവയെ അണുവിമുക്തമാക്കണം. ഒരു ആല്‍ക്കഹോള്‍ വൈപ്പ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കി അതുണങ്ങാന്‍ ഒന്നോ രണ്ടോ മിനിറ്റ്‌ സമയം നല്‍കിയ ശേഷം ഉപയോഗിക്കുന്നത്‌ കൂടുതല്‍ നല്ലത്‌. ക്ലീനിങ്‌ ബ്രഷ്‌ ഉപയോഗിച്ചും ഇയര്‍ ഫോണിലെ പൊടിപടലങ്ങള്‍ നീക്കാം. ബാഗിലോ പഴ്സിലോ സൂക്ഷിക്കുന്നതിന്‌ പകരം ഇയര്‍ഫോണുകള്‍ ഒരു പായ്ക്റ്റിലോ മറ്റോ അടച്ച്‌ സൂക്ഷിക്കുന്നത്‌ ചെവിക്ക്‌ മാത്രമല്ല ഇയര്‍ ഫോണ്‍ ദീര്‍ഘകാലം കേട്‌ കൂടാതെ ഇരിക്കുന്നതിനും സഹായകമാണ്‌.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: