ഇങ്ങനെ ചെയ്താൽ ഫോണിന്റെ വേ​ഗം കൂട്ടാം…

പുതിയൊരു ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങി കുറച്ച് നാള്‍ കഴിയുമ്പോള്‍ എല്ലാവരും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ഫോണിന്റെ വേഗത കുറയുന്നത്. ആപ്പുകള്‍ തുറന്നുവരാനും മറ്റ് ജോലികള്‍ ചെയ്യുമ്പോഴും ഫോണിന്റെ പ്രവര്‍ത്തന വേഗം കുറയുന്നത് ഉപഭോക്താക്കളെ അലട്ടാറുണ്ട്.

വേ​ഗംകുറയലിനു കാരണമാകുന്ന കാരണങ്ങൾ.

ഫോണില്‍ മതിയായ സ്‌റ്റോറേജ് ഇല്ലാതിരിക്കുക. ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജങ്ക് ഫയലുകള്‍ നിറയുക. ചില ആപ്പുകള്‍ നമ്മളറിയാതെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ചില ആപ്ലിക്കേഷനുകള്‍ ഒരിക്കല്‍ തുറന്ന് അടച്ചാല്‍ അത് മുഴുവനായും പ്രവര്‍ത്തനരഹിതമാവില്ല. അവ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ഒന്നിലധികം ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്വാഭാവികമായും മെമ്മറിയില്‍ സ്ഥലം കുറയും ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇടം ലഭിക്കാതെ വരും. പ്രവര്‍ത്തന വേഗം കുറയും. ബാറ്ററി ചാര്‍ജ് വേഗം തീരും. ഒപ്പം ഉപയോഗിച്ചുകൊണ്ടിരിക്കുന്നയാള്‍ക്ക് സമയ നഷ്ടവും മാനസിക സമ്മര്‍ദ്ദവും. ചിലപ്പോള്‍ ആപ്പുകള്‍ പാതിവഴിയെ പ്രവര്‍ത്തന രഹിതമായി അപ്രതീക്ഷിതമായി ക്ലോസ് ആയിപ്പോവും.

എങ്ങനെയാണ് പശ്ചാത്തലത്തില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുക?
ഹോം സ്‌ക്രീനിലെ ആപ്പുകള്‍ ക്ലോസ് ചെയ്യുന്നത് എങ്ങനെ?
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒരേ സമയം ഒന്നിലധിം ജോലികള്‍ മാറിമാറി ചെയ്യുന്നതിന് സഹായകമായ മള്‍ടി ടാസ്‌കിങ് സംവിധാനത്തിന് വേണ്ടി ചില ആപ്പുകള്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ സൈ്വപ്പ് ചെയ്തും ഹോം സ്‌ക്രീനിലെ ആപ്പ് ഓവര്‍ വ്യൂ ബട്ടന്‍ തൊട്ടാലും നിങ്ങള്‍ അടുത്തിടെ തുറന്ന ആപ്പുകള്‍ കാണാന്‍ സാധിക്കും. താഴെ കാണുന്ന ‘ക്ലിയര്‍ ഓള്‍’ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഇവയെല്ലാം ക്ലോസ് ചെയ്യപ്പെടും. ഇങ്ങനെ അല്ലാതെ നിങ്ങള്‍ക്ക് ആവശ്യമുള്ള ആപ്പുകള്‍ മാത്രം നിലനിര്‍ത്തി മറ്റുള്ളവ തിരഞ്ഞെടുത്ത് ക്ലോസ് ചെയ്യാനും സാധിക്കും. മെമ്മറി വിഴുങ്ങുന്ന മൊബൈല്‍ ആപ്പുകള്‍ ഫോണുകളിലെ മെമ്മറിയുടെ വലിയൊരു ഭാഗം കയ്യേറി പ്രവര്‍ത്തിക്കുന്ന ചില ആപ്ലിക്കേഷനുകളുണ്ട്. സോഷ്യല്‍ മീഡിയാ ആപ്പുകളും ബ്രൗസറുകളും അതില്‍ ചിലതാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള ആപ്ലിക്കേഷനുകള്‍ അതിന് ഉദാഹരണങ്ങളാണ്.

ആന്റി വൈറസ് ആപ്ലിക്കേഷനുകള്‍, വിപിഎന്‍ ആപ്പുകള്‍ പോലുള്ളവയും ഇതിൽപെടും. ഇവയില്‍ പലതും പശ്ചാത്തലത്തില്‍ ചില ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ടാവും. ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ഫോണിന്റെ വേഗം മെച്ചപ്പെടും. അതിനായി ആ ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുത്ത് ഫോഴ്‌സ് ക്ലോസ് അല്ലെങ്കില്‍ ഫോഴ്‌സ് സ്‌റ്റോപ്പ് ചെയ്യാം. ഹോം സ്‌ക്രീനിലെ ആപ്പ് ഐക്കണുകളില്‍ ലോങ് പ്രസ് ചെയ്താല്‍ തുറന്നുവരുന്ന ഓപ്ഷനുകളില്‍ നിന്ന് ‘ആപ്പ് ഇന്‍ഫോ’ എന്നത് തിരഞ്ഞെടുക്കുക. തുറന്നുവരുന്ന പേജില്‍ ആപ്പ് ഐക്കണിന് താഴെയായി Force Stop എന്ന ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുക്കുക. ഇങ്ങനെ സോഷ്യല്‍ മീഡിയാ ആപ്പുകളും ബ്രൗസറുകളും തിരഞ്ഞെടുത്ത് ഫോഴ്‌സ് സ്‌റ്റോപ്പ് ചെയ്യുക. ജങ്ക് ഫയലുകള്‍ നീക്കം ചെയ്യുക. അനാവശ്യ ഫയലുകള്‍ നീക്കം ചെയ്യുന്നതിനായി നിരവധി ആപ്പുകള്‍ ലഭ്യമാണ്. കൂട്ടത്തില്‍ ഗൂഗിള്‍ ഫയല്‍സ് മികച്ചതാണെന്ന് പറയാം. ഗൂഗിള്‍ ഫയല്‍സ് ഉപയോഗിച്ച് മെമ്മറി വൃത്തിയാക്കാം.

ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ചപോലെ വലിപ്പം കൂടിയ ആപ്പുകളുടെ ആപ്പ് ഇന്‍ഫോ തുറന്ന് അതില്‍ സ്‌റ്റോറേജ് തിരഞ്ഞെടുത്ത് കാഷേ (Cache) വൃത്തിയാക്കുകയും ചെയ്യുക. ഈ രീതികള്‍ അവലംബിക്കുമ്പോള്‍ ഫോണിന്റെ പ്രവര്‍ത്തന വേഗവുമായി ബന്ധപ്പെട്ട ഒരുവിധ പ്രശ്‌നങ്ങളും മാറിക്കിട്ടും.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: