ഐപിഒയ്ക്കായി എല്‍ഐസി: മൂല്യം 15 ലക്ഷം കോടി

ചരിത്രത്തിലെ ഏറ്റവുംവലിയ പ്രാരംഭ ഓഹരി വില്പനയ്ക്കായി എല്‍ഐസി. 15 ലക്ഷം കോടി മൂല്യത്തോടെയാകും പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി ഐപിഒ വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നടപടിക്രമങ്ങള്‍ക്കായി ജനുവരി അവസാനത്തോടെ സെബിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഭാവിയിലെ ലാഭം ഉള്‍പ്പടെ കണക്കാക്കി ആസ്തികളും വിലയിരുത്തി നാലുലക്ഷംകോടിയിലേറെ രൂപയാണ് നിലവില്‍ മൂല്യം നിശ്ചയിച്ചിട്ടുളളത്. അതിന്റെ മൂന്നു മുതല്‍ അഞ്ച് ഇരട്ടിവരെയാകാം വിപണിമൂല്യം. നിക്ഷേപക താല്‍പര്യം, ലാഭക്ഷമത, ഇന്‍ഡസ്ട്രിയിലെ സാധ്യതകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അന്തിമ മൂല്യനിര്‍ണയം നടത്തുക. കോവിഡനെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുക, ധനകമ്മി കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കമ്പനിയിലെ അഞ്ചുമുതല്‍ 10 ശതമാനംവരെ ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിലവില്‍ ലക്ഷ്യമിടുന്ന മൂല്യത്തിലാണെങ്കില്‍ അഞ്ചുശതമാനം ഓഹരി വിറ്റാല്‍ 75,000 കോടി രൂപ സമാഹരിക്കാനാകും. മാര്‍ച്ച് അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

സാമ്പത്തിക ഉന്നതിക്ക് നിത്യജീവിതത്തിൽ പാലിക്കേണ്ട 7 കാര്യങ്ങൾ

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: