സാമ്പത്തിക ഉന്നതിക്ക് നിത്യജീവിതത്തിൽ പാലിക്കേണ്ട 7 കാര്യങ്ങൾ
പണത്തിന് മേലെ പരുന്തും പറക്കില്ല, പണമില്ലാത്തവൻ പിണം എന്നൊക്കെയാണല്ലൊ ചൊല്ല്. ചിലർ പെട്ടെന്ന് കോടിപതികളാവുന്നതും കോടിപതികൾ കൂപ്പുകുത്തി താഴെവീഴുന്നതുമെല്ലാം നാം കാണുന്നതാണല്ലോ? ധനലക്ഷ്മിയെ പ്രീതിപ്പെടുത്താനും ആവശ്യത്തിന് ധനം സമ്പാദിക്കാനും അത് നിലനിർത്താനും നിത്യജീവിതത്തിൽ നാം പാലിക്കേണ്ട 7 കാര്യങ്ങൾ ഇതാ.
1. എപ്പോഴും വൃത്തിയായും വെടിപ്പായും ഇരിക്കുക.
2. വെള്ളിയാഴ്ച പണം കടം കൊടുക്കാതിരിക്കുക.
3. ശനിയാഴ്ചയും ചൊവ്വാഴ്ചയും ശുഭകാര്യങ്ങൾ തുടങ്ങാതിരിക്കുക.
4. സന്ധ്യയ്ക്കുശേഷം പണമിടപാടുകൾ നടത്താതിരിക്കുക.
5. ഭൂമി – സ്വർണ്ണം ഇടപാടുകൾ ഒരു കാരണവശാലും വെള്ളിയാഴ്ച നടത്തരുത്.
6. അർഹിക്കുന്നവർക്ക് അവനവന്റെ കഴിവിനനുസരിച്ച് ദാന ധർമ്മങ്ങൾ ചെയ്യുക.
7. എന്നും പ്രാർഥന ശീലമാക്കുക.